Connect with us

National

മൂന്നാം ഘട്ടം; 66.28 ശതമാനം പോളിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ അവസാന വിവരം ലഭിക്കുമ്പോള്‍ 66.28 ശതമാനം പോളിംഗ്. അസമിലും പശ്ചിമ ബംഗാളിലും പോളിംഗ് 80 ശതമാനം കടന്നു. ത്രിപുര, ദാദ്ര നഗര്‍ ഹവേലി, ഗോവ എന്നിവിടങ്ങളിലും ഭേദപ്പെട്ട പോളിംഗ് നടന്നു. കേരളത്തില്‍ 77.55 ആണ് വോട്ടിംഗ് ശതമാനം.

അസം (80.75), ബിഹാര്‍ (59.97), ഗോവ (74.03), ഗുജറാത്ത് (63.71), ജമ്മു കശ്മീര്‍ (12.86), കര്‍ണാടക (67.72), മഹാരാഷ്ട്ര (59.74), ഒഡീഷ (62.49), ത്രിപുര (79.92), യു പി (61.40), പശ്ചിമ ബംഗാള്‍ (80.25), ഛത്തീസ്ഗഢ്് (68.41), ദാദ്ര നഗര്‍ ഹവേലി (79.59), ദാമന്‍ ദിയു (71.82) എന്നിങ്ങനെ രേഖപ്പെടുത്തി.

 

 

Latest