Connect with us

Kerala

കല്ലട ബസിലെ മര്‍ദനം: രണ്ട് പേര്‍കൂടി കസ്റ്റഡിയില്‍; പ്രതികള്‍ക്കെതിരെ വധശ്രമ കുറ്റം ചുമത്തി

Published

|

Last Updated

കൊച്ചി: വൈറ്റിലയില്‍വെച്ച് യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. അതേ സമയം സംഭവത്തില്‍ പ്രതികളായ ബസ് ജീവനക്കാര്‍ക്കെതിരെ വധശ്രമം, മോഷണം എന്നീ കുറ്റങ്ങള്‍ക്കൂടി ചുമത്തി.

കഴിഞ്ഞ ദിവസം ഹരിപ്പാട് വെച്ചാണ്  കല്ലട എന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ചത്. രാത്രി ഹരിപ്പാട് പിന്നിട്ട ബസ് കേടായി വഴിയില്‍ കിടന്നു. ദീര്‍ഘനേരെ കഴിഞ്ഞിട്ടും പകരം സംവിധാനങ്ങളൊരുക്കാത്തത് ചോദ്യം ചെയ്തതിനാണ് യാത്രക്കാരെ ജീവനക്കാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചത്.

Latest