Connect with us

Gulf

ടാക്‌സിയില്‍ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തിരികെ ലഭിച്ചു

Published

|

Last Updated

ദുബൈ: ടാക്‌സിയില്‍ മറന്നു വെച്ച ആറംഗ കുടുംബത്തിന്റെ പാസ്‌പോര്‍ട്ടുകള്‍, വിസ കോപ്പികള്‍, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ ഡി, ബേങ്ക് കാര്‍ഡുകള്‍, ആറായിരം ദിര്‍ഹം എന്നിവ അടങ്ങിയ ബാഗ് പോലീസിന്റെ ഇടപെടലില്‍ തിരിച്ചുകിട്ടി. ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞയുടന്‍ ആര്‍ ടി എയിലും ബര്‍ദുബൈ പോലിസിലും അറിയിച്ചിരുന്നു. പോലിസിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിലാണ് ബംഗളൂരു രാജയ്യ നഗര്‍ സ്വദേശിയായ റഊഫിന്റെയും കുടുംബത്തിന്റെയും വിലപ്പെട്ട രേഖകള്‍ തിരിച്ചുകിട്ടിയത്. അവധി ആഘോഷിക്കാന്‍ സന്ദര്‍ശന വിസയിലെത്തിയതാണ് കുടുംബം.

നായിഫില്‍ ഷോപ്പിംഗിന് ശേഷം ടാക്‌സിയില്‍ ബര്‍ദുബൈയിലെ ബൈത്തി ഹോട്ടല്‍ അപ്പാര്‍ട്‌മെന്റിലേക്ക് പോകവെയാണ് സാധനങ്ങള്‍ മറന്നുവെച്ചത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് അഞ്ച് മിനിറ്റിനകം പോലീസെത്തി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് ടാക്‌സി കണ്ടെത്തുകയായിരുന്നു. പോലീസിനും ആര്‍ ടി എക്കും കുടുംബം നന്ദി പറഞ്ഞു

Latest