Connect with us

National

അധികാരത്തിലേറ്റിയ യുപി ജനതതന്നെ മോദിയെ വലിച്ച് താഴെയിടും: മായാവതി

Published

|

Last Updated

ലക്‌നൗ: തങ്ങളെ ചതിച്ച നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലേറാന്‍ ഉത്തര്‍പ്രദേശിലെ ജനത അവസരം നല്‍കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. യുപിയിലെ ജനങ്ങളാണ് തന്നെ അധികാരത്തിലെത്തിച്ചതെന്നാണ് മോദി പറയുന്നത്. അത് ശരിയാണ്. പക്ഷേ യുപിയിലെ ആ 22 കോടി ജനങ്ങളെ മോദി ചതിച്ചതെന്തിനാണെന്ന് ചോദിച്ച മായാവതി യുപി ജനതക്ക് മോദിയെ പ്രധാനമന്ത്രി കസേരയില്‍നിന്ന് വലിച്ച് താഴെയിടാനും കഴിയുമെന്നും പറഞ്ഞു. ട്വിറ്ററിലൂടെയാണ് മായാവതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മനസ് പറയുന്നതിന് മാത്രമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബിഎസ്പി-എസ്പി സഖ്യം ജനങ്ങളുടെ മനസറിഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെന്നും മായാവതി ട്വീറ്റില്‍ കുറിച്ചു.

Latest