‘വൈ അയാം എ ഹിന്ദു’ പുസ്തകത്തിന്റെ കവര്‍ച്ചിത്രം പ്രചാരണത്തിന് ഉപയോഗിച്ചു; തരൂരിനെതിരെ കേസ്

Posted on: April 21, 2019 2:32 pm | Last updated: April 21, 2019 at 6:35 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ‘വൈ അയാം എ ഹിന്ദു’ എന്ന തന്റെ പുസ്തകത്തിന്റെ കവര്‍ച്ചിത്രം പ്രചാരണത്തിന് ഉപയോഗിച്ചതിന് യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശമനുസരിച്ചാണ് തിരുവനന്തപുരം മ്യൂസിയം പോലീസിന്റെ നടപടി.

ചിത്രം പ്രചാരണത്തിന് ഉപയോഗിച്ചത് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. വിഷയമുന്നയിച്ച് എന്‍ ഡി എ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തരൂരിന് വേണ്ടി കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പോസ്റ്ററിലാണ് പുസ്തകത്തിന്റെ കവര്‍ച്ചിത്രം ഉപയോഗിച്ചത്.