Connect with us

Kerala

വിശ്വാസത്തിന്റെ പേരില്‍ പ്രധാനമന്ത്രി മുതലക്കണ്ണീര്‍ പൊഴിക്കുന്നു: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: വിശ്വാസത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലക്കണ്ണീര്‍ പൊഴിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനോ പുനപരിശോധനാ ഹര്‍ജി നല്‍കാണോ തയ്യാറാകാത്ത ബിജെപി ഇപ്പോള്‍ എല്ലാം ചെയ്യുമെന്ന് പറയുന്നത് ആളുകളെ കബളിപ്പിക്കാനാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ശബരിമല കര്‍മസമിതി ആട്ടിതോലണിഞ്ഞ ചെന്നായയാണ്. ആര്‍എസ്എസ് ആണ് അതിനെ തീറ്റിപ്പോറ്റുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് അവര്‍ നടത്തുന്ന കള്ള പ്രചാരണങ്ങള്‍ ജനം തിരിച്ചറിയും. ശബരിമല വിഷയം സുപ്രീം കോടതി വരെ എത്തിച്ചത് ബിജെപി അനുകൂല അഭിഭാഷക സംഘടനയാണ്. അവര്‍ക്ക് ആരാണ് അതിന് അനുവാദം നല്‍കിയതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ വര്‍ഗീയ കളികള്‍ കേരളത്തില്‍ വിലപ്പോകില്ല. മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. വയനാട്ടില്‍ മത്സരിക്കുന്നതിന് പകരം രാഹുല്‍ ഗാന്ധിക്ക് പത്തനംതിട്ടയിലോ തിരുവനന്തപുരത്തോ മത്സരിക്കാന്‍ കഴിയുമോ എന്ന പ്രധാനമന്ത്രിയുടെ ചോദ്യം അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

Latest