Connect with us

National

രണ്ട് സീരിയല്‍ നടിമാര്‍ കാറപകടത്തില്‍ മരിച്ചു

Published

|

Last Updated

ഹൈദരാബാദ്: തെലങ്കാനയിലെ വിക്രമാബാദി ലുണ്ടായ കാറപകടത്തില്‍ രണ്ട് സീരിയല്‍ നടിമാര്‍ മരിച്ചു. ഭാര്‍ഗവി (20), അനുഷ റെഡ്ഢി (22) എന്നിവരാണ് മരിച്ചത്. നടിമാരുടെ സഹായി വിനയ് കുമാര്‍, ഡ്രൈവര്‍ ചക്രി എന്നിവര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം.

അനന്തഗിരി വനത്തിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ഹൈദരാബാദിലേക്കു മടങ്ങവെയാണ് ഇരുവരും അപകടത്തില്‍ പെട്ടത്. എതിരെ വന്ന ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ പാതയോരത്തെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഭാര്‍ഗവി സംഭവ സ്ഥലത്തും അനുഷ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയിലുമാണ് മരിച്ചത്.

Latest