National
തിരുവള്ളൂരില്‍ 1381 കിലോ സ്വര്‍ണ്ണവുമായി നാല് പേര്‍ പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍നിന്ന് 1381 കിലോ സ്വര്‍ണ്ണം പിടകൂടി. രണ്ട് വാഹനങ്ങളിലായി കൊണ്ടുപോവുകയായിരുന്ന സ്വര്‍ണ്ണമാണ് ഫഌയിങ് സ്‌ക്വാഡ് പിടികൂടിയത്.
തിരുവള്ളൂരിലെ ചെക്ക് പോസ്റ്റില്‍ വെച്ചാണ് ഇവ പിടികൂടിയത്. തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയാണ് സ്വര്‍ണ്ണമെന്നാണ് വാനിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു രേഖകളും ഇവരുടെ കൈവശമില്ലായിരുന്നു. സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
---- facebook comment plugin here -----