Connect with us

National

തന്നോട് മോശമായി പെരുമാറിയവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു; അതൃപ്തി പ്രകടിപ്പിച്ച് പ്രിയങ്ക ചതുര്‍വേദി

Published

|

Last Updated

ന്യൂഡല്‍ഹി: അശ്ലീല പരാമര്‍ശവുമായി തന്നോട് മോശമായി പെരുമാറിയ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി. നിരവധി വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കു വേണ്ടി സഹിച്ച തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പോലും കഴിയാതെ വരുന്നത് വേദനയുളവാക്കുന്നതും നിരാശാജനകവുമാണെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പ്രിയങ്ക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുറത്താക്കിയവരെ യു പിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദേശ പ്രകാരം തിരിച്ചെടുത്തെന്നാണ് വിവരം.

---- facebook comment plugin here -----

Latest