Connect with us

National

വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി വിതരണം ചെയ്യാനെത്തിച്ച പണം പിടിച്ചെടുത്തതിനെ ടുര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്ത തിരഞ്ഞെടുപ്പു കമ്മീഷന്‍ നിഷേധിച്ചു. അങ്ങനെയൊരു തീരുമാനം കമ്മീഷന്‍ കൈക്കൊണ്ടിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്താവ് വെളിപ്പെടുത്തി.

വെല്ലൂരിലെ ഡി എം കെ സ്ഥാനാര്‍ഥി ദുരൈ മുരുകന്റെ വസതിയില്‍ അടുത്തിടെ ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത വന്‍ തുക പിടിച്ചെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. വെല്ലൂര്‍ ഉള്‍പ്പടെയുള്ള 39 മണ്ഡലങ്ങളില്‍ ഏപ്രില്‍ 18നാണ് തിരഞ്ഞെടുപ്പ്.

Latest