തുലാഭാര വഴിപാടിനിടെ ത്രാസ് തലയില്‍ വീണു; പരുക്കേറ്റ ശശി തരൂര്‍ ആശുപത്രിയില്‍

Posted on: April 15, 2019 12:20 pm | Last updated: April 15, 2019 at 3:18 pm

തിരുവനന്തപുരം: ക്ഷേത്രത്തില്‍ തുലാഭാര വഴിപാട് നടത്തുന്നതിനിടെ ത്രാസ് തലയില്‍ വീണ് തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരുക്കേറ്റു. വിഷുദിനമായ ഇന്നു രാവിലെ തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ ക്ഷേത്രത്തിലായിരുന്നു സംഭവം. വഴിപാടിനിടെ ത്രാസ് പൊട്ടി തലയില്‍ പതിക്കുകയായിരുന്നു.

തലക്കും കാലിനും പരുക്കേറ്റ് രക്തത്തില്‍ കുളിച്ച തരൂരിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ തുന്നലിട്ട ശേഷം അദ്ദേഹത്തെ പിന്നീട് സ്വകാര്യാശുപത്രിയിലേക്കു മാറ്റി.