കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ബി ജെ പിയിലേക്ക് പോകില്ലെന്ന് പരസ്യം ചെയ്യണ്ടേ അവസ്ഥ: പിണറായി

Posted on: April 14, 2019 9:24 pm | Last updated: April 15, 2019 at 10:31 am

കൊല്ലം: കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട ഒരു നേതാവ് ബി ജെ പിയിലേക്ക്് പോകില്ലെന്ന് പരസ്യം നല്‍കേണ്ട അവസ്ഥയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേണമെങ്കില്‍ ഞാന്‍ പോകും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ എന്‍ ബാലഗോപാലിന്റ തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയം പ്രകൃതി ദുരന്തമല്ല മനുഷ്യനിര്‍മിതമാണ് എന്ന പ്രചരണമുണ്ടായി. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ അത് വീണ്ടും പ്രചരിപ്പിക്കുകയാണ്. രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് ആധികാരികമായി അഭിപ്രായം പറയാനര്‍ഹതയുള്ള ദേശീയ ജലവിഭവ കമ്മീഷന്‍ പറഞ്ഞത് ഇത് പ്രകൃതി ദുരന്തമാണെന്നാണ്. മദ്രാസ് ഐ ഐ ടിയുടെ വിദഗ്ധ ടീമും ഐക്യരാഷ്ട്ര സഭ വിദഗ്ധരും പരിശോധിച്ച് പ്രകൃതി ദുരന്തമാണെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.