Connect with us

National

സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെതിരെ കത്ത്: ഒപ്പ് വെച്ചിട്ടില്ലെന്ന് രണ്ട് മുന്‍ സൈനികര്‍; കത്ത് കിട്ടിയിട്ടില്ലെന്ന് രാഷ്ട്രപതി ഭവന്‍

Published

|

Last Updated

ന്യൂഡല്‍ഹി: സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ സൈനികര്‍ രാഷ്ട്രപതിക്കയച്ചെന്ന് പറയപ്പെടുന്ന കത്തിനെച്ചൊല്ലി വിവാദം കനക്കുന്നു. കത്തിനെക്കുറിച്ചോ അതിന്റെ ഉള്ളടക്കത്തെക്കുറിച്ചോ അറിയില്ലെന്ന് രണ്ട് മുന്‍ സൈനിക മേധാവികള്‍ പറഞ്ഞു. മുന്‍ സൈനിക മേധാവി സുനീത് ഫ്രാന്‍സിസ് റോഡ്രിഗ്‌സ്, മുന്‍വ്യോമസേനാ മേധാവി എന്‍ സി സൂരിയുമാണ് കത്ത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതേ സമയം കത്തില്‍ ഒപ്പിട്ടതായി മുന്‍ നാവിക സേന മേധാവി സുരീഷ് മേത്ത സ്ഥിരീകരിച്ചു. എന്നാല്‍ ഇത്തരമൊരു കത്ത് കിട്ടിയില്ലെന്ന് രാഷ്ട്രപതി ഭവനും വ്യക്തമാക്കിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഇത്തരമൊരു കത്ത് പ്രചരിക്കുന്നതായി അറിഞ്ഞുവെന്നും എന്നാല്‍ കത്ത് കിട്ടിയിട്ടില്ലെന്നും രാഷ്ട്രപതി ഭവന്‍ അറിയിച്ചു. അതേ സമയം കത്തെഴുതിയവരെ അനുകൂലിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കാന്‍ ഇത്തരമൊരു കത്ത് ആവശ്യമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

Latest