Connect with us

National

രാഹുലിന്റെ തലയില്‍ പതിച്ച പച്ച വെളിച്ചം എ ഐ സി സി ഫോട്ടോഗ്രാഫറുടെ മൊബൈലില്‍ നിന്ന്: എസ് പി ജി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷക്ക് ഭീഷണിയുണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം തള്ളിയ ആഭ്യന്തര മന്ത്രാലയം എസ് പി ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വീഴ്ചയയുണ്ടായിട്ടില്ലെന്ന കേന്ദ്രം വെളിപ്പെടുത്തിയത്. രാഹുലിന്റെ തലയില്‍ പതിച്ച പച്ച വെളിച്ചം എ ഐ സി സി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്ന് വന്നതാണെന്നും എസ് പി ജി ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

വീഡിയോ പരിശോധിച്ച ശേഷമാണ് എസ് പി ജി ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്.
ഇതുവരെ കോണ്‍ഗ്രസിന്റെ പരാതി ലഭിച്ചിട്ടില്ലെന്നു പുറത്തു വന്ന വീഡിയോ വച്ചാണ് പരിശോധന നടത്തിയതെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കഴിഞ്ഞദിവസം അമേഠിയിലെത്തിയ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്നും അദ്ദേഹത്തിന്റെ തലയില്‍ പതിച്ച ലേസര്‍ വെളിച്ചം ഇതിന്റെ ഭാഗമാണെന്നുമായിരുന്നു കോണ്‍ഗ്രസ് ആരോപണം.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് അയച്ച കത്തിലാണ് കോണ്‍ഗ്രസ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ അന്വേഷണം വേണമെന്നും എന്തെങ്കിലും സുരക്ഷാ വീഴ്ചയുണ്ടെങ്കില്‍ ഇത് പരിഹരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു.

Latest