Connect with us

Gulf

കാറിനടിയില്‍ പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു

Published

|

Last Updated

ഷാര്‍ജ: മലീഹയില്‍ കാറിനടിയില്‍ പെട്ട് 17 മാസമായ പെണ്‍കുഞ്ഞ് മരിച്ചു. അയല്‍ വീട്ടിലെ കാറിനടിയില്‍ പെട്ടാണ് കുട്ടിക്ക് ദാരുണാന്ത്യം. വീട്ടിന് പുറത്തു കാര്‍ പാര്‍ക്കില്‍ ഒറ്റക്ക് കുഞ്ഞിനെ പ്രതീക്ഷിച്ചില്ലെന്നും ശ്രദ്ധയില്‍ പെട്ടില്ലെന്നും വാഹനമോടിച്ചയാള്‍ പോലീസിനോട് പറഞ്ഞു. വാഹനം പിറകോട്ടെടുക്കുമ്പോഴാണ് അപകടം.

ഒരു കുഞ്ഞു കാറിനടിയില്‍ പെട്ട് മരിച്ചുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സംഭവ സ്ഥലത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. കുഞ്ഞിനെ ദൈദ് ആശുപത്രിയിലേക്ക് മാറ്റി. തലക്ക് ക്ഷതമേറ്റതാണ് മരണ കാരണം. വാഹനമോടിച്ചയാളെ അറസ്റ്റു ചെയ്ത് പ്രോസിക്യൂഷന് കൈമാറി. കുഞ്ഞിന്റെ പിതാവ് ആശുപത്രി നഴ്‌സ് ആണ്. മൂന്ന് വയസുള്ള സഹോദരിയുമൊത്ത് വീടിന് പുറത്തു പാര്‍ക്കിങ് സ്ഥലത്തു കളിക്കുകയായിരുന്നുവത്രെ.

Latest