Connect with us

Ongoing News

ചിഹ്നത്തിനായി സ്ഥാനാർഥികൾ കാത്തിരിപ്പിൽ

Published

|

Last Updated

കൊച്ചി: സൂക്ഷ്മപരിശോധന കഴിഞ്ഞതോടെ ചിഹ്നത്തിനായി കാത്തിരിക്കുകയാണ് സ്ഥാനാർഥികൾ. ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയ പരിധി അവസാനിച്ചാലേ ചിഹ്നം അനുവദിച്ചു നൽകൂ. മത്സര രംഗത്ത് ഉറച്ചു നിൽക്കുന്നവരിൽ സ്വതന്ത്രന്മാർക്ക് കമ്മീഷൻ ചിഹ്നം അനുവദിച്ചു നൽകണം.
ദേശീയ, സംസ്ഥാന പാർട്ടികൾക്കാണ് അവരവരുടെ ചിഹ്നത്തിൽ മത്സരിക്കാൻ അവസരം. സംസ്ഥാനത്ത് ചില പാർട്ടികൾക്ക് സ്വന്തമായി ചിഹ്നം അനുവദിച്ചിട്ടുണ്ട്. അത്തരം പാർട്ടികളുടെ സ്ഥാനാർഥികൾക്കും അതേ ചിഹ്നത്തിൽ മത്സരിക്കാൻ സാധിക്കും. നാമനിർദേശ പത്രികയോടൊപ്പമാണ് ചിഹ്നത്തിനുള്ള അപേക്ഷ നൽകുന്നത്. സ്ഥാനാർഥികൾ തങ്ങൾക്ക് താത്പര്യമുള്ള മൂന്ന് ചിഹ്നങ്ങൾ അപേക്ഷയോടൊപ്പം നൽകും. ഇതിലേതെങ്കിലും ചിഹ്നമായിരിക്കും അനുവദിക്കുക.

രണ്ട് സ്ഥാനാർഥികൾ ഒരേ ചിഹ്നം തന്നെയാണ് ആവശ്യപ്പെടുന്നതെങ്കിൽ നറുക്കെടുപ്പിലൂടെയാകും ചിഹ്നം തീരുമാനിക്കുക. ചിഹ്നം ലഭിക്കാത്ത സ്വതന്ത്രർ സ്ഥലം ഒഴിച്ചിട്ടാണ് ചുമരെഴുത്ത് നടത്തിയിട്ടുള്ളത്. ചിഹ്നം ലഭിച്ച ശേഷം അതുകൂടി ഉൾപ്പെടുത്തി വേണം പോസ്റ്റർ തയാറാക്കാൻ.

---- facebook comment plugin here -----

Latest