Connect with us

National

മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാന്‍ കോണ്‍ഗ്രസ് ശ്രമം: മായാവതി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനേയും ബിജെപിയേയും കടന്നാക്രമിച്ച് ബിഎസ്പി നേതാവ് മായാവതി. യുപിയിലെ മുസ്ലിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കരുതെന്ന് മായാവതി പറഞ്ഞു. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന്റെ ആദ്യ സംയുക്ത തിരഞ്ഞെുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ പരോക്ഷമായി സഹായിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് റാലിയില്‍ മായാവതി കുറ്റപ്പെടുത്തി.

കാവല്‍ക്കാരന്റെ കപടവേഷം മോദിയെ ഇനി തുണക്കില്ല. വെറുപ്പിനാല്‍ പ്രചോദിതമായ നയങ്ങളാണ് ബിജെപിയുടേത്. കാവല്‍ക്കാരനാണെന്ന വാദവും പൊള്ളത്തരവും വോട്ടാകില്ല. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്കെതിരേയും മായാവതി ആഞ്ഞടിച്ചു. ദരിദ്രരെ പറ്റിക്കുന്ന കോണ്‍ഗ്രസിന്റെ പതിവ് പരിപാടിയാണ് ന്യായ് പദ്ധതി. തിരഞ്ഞെടുപ്പ് അടുത്താല്‍ ചിലര്‍ ആരാധനാലയങ്ങള്‍ കയറിയിറങ്ങുകയും ഗംഗാ യാത്ര നടത്തുകയും ചെയ്യുമെന്നും രാഹുലിനേയും പ്രിയങ്കയേയും പേരെടുത്തു പറയാതെ മായാവതി പരിഹസിച്ചു. യുപിയില്‍ ബിജെപിയെ തോല്‍പ്പിക്കാനോ തിരഞ്ഞെടുപ്പില്‍ ജയിക്കാനോ അല്ല പാര്‍ട്ടി വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.

Latest