Connect with us

Ongoing News

മർകസ് ഗാർഡൻ വിദ്യാർഥികൾ നാഷനൽ റോബോട്ടിക്‌സ് ചാമ്പ്യൻഷിപ്പിൽ

Published

|

Last Updated

നാഹിദ് അബൂബക്കർ, മുഹമ്മദ് യഹ്‌യ

കോഴിക്കോട്: ജാമിഅ മർകസ് സെന്റർ ഓഫ് എക്സലെൻസ് മർകസ് ഗാർഡൻ സ്‌കൂൾ ഓഫ് സയൻസ് വിദ്യാർഥികളായ നാഹിദ് അബൂബക്കർ, മുഹമ്മദ് യഹ്‌യ ബിൻ അബ്ദുൽ അസീസ് എന്നിവരെ നാഷനൽ റോബോട്ടിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് ഇരുവരും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

ഇവർ പങ്കെടുക്കുന്ന യു എസ് എ യിലെ ലോറൻസ് ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന റോബോ ഫെസ്റ്റ് ബാംഗ്ലൂർ ഇൻറർനാഷനൽ സ്‌കൂളിൽ ഇന്ന് നടക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അന്പതിലധികം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.ദേശീയ തല ചാമ്പ്യന്മാർക്ക് അമേരിക്കയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര റോബോട്ടിക്‌സ് കോമ്പറ്റിഷനിൽ അവസരമുണ്ടാവും. പാരമ്പര്യ ദർസീ കിതാബുകളോടൊപ്പം മോഡേൺ സയൻസും പരിശീലിപ്പിക്കുന്ന മർകസ് ഗാർഡൻ സ്‌കൂൾ ഓഫ് സയൻസ് ആദ്യ ബാച്ചിലെ വിദ്യാർഥികളാണ് ഈ നേട്ടം കൈവരിച്ചത്.

തൃശൂരിൽ നടന്ന ഉലമാ സമ്മേളനത്തിലെ ഉലമാ ആക്ടിവിസം സെഷനിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് മർകസ് ഗാർഡൻ ഇത്തരമൊരു സംവിധാനം രൂപപ്പെടുത്തുന്നത്. എട്ടാം ക്ലാസ് മുതൽ മതപഠനത്തോടൊപ്പം ആറ് വർഷത്തെ കോഴ്‌സിൽ നിലവിൽ രണ്ട് ബാച്ചുകളിലായി അന്പത് വിദ്യാർഥികൾ പഠിക്കുന്നു. രണ്ട് വർഷത്തിനുള്ളിൽ തന്നെ പാഠ്യ പാഠ്യേതര രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്. ചാമ്പ്യൻഷിപ്പിൽ അർഹത നേടിയ വിദ്യാർഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും മർകസ് ഗാർഡൻ ഡയറക്ടർ ഡോ.അബ്ദുൽ ഹകീം അസ്ഹരി അഭിനന്ദിച്ചു. മർകസ് ഗാർഡൻ വിഭാവനം ചെയ്യുന്ന മത പണ്ഡിതരായ ശാസ്ത്രഞ്ജരെന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റമാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest