Connect with us

International

വ്യഭിചാരികളെയും സ്വവര്‍ഗരതിക്കാരെയും കല്ലെറിഞ്ഞ് കൊല്ലും; ബ്രൂണെയില്‍ ശരീഅത്ത് നിയമം പ്രാബല്യത്തില്‍

Published

|

Last Updated

ബന്ദര്‍ സെരി ബെഗവാന്‍: സ്വവര്‍ഗരതിയിലും വ്യഭിചാരത്തിലും ഏര്‍പ്പെടുന്നവര്‍ക്ക് ശരീഅത്ത് അനുസരിച്ചുള്ള ശിക്ഷ പ്രഖ്യാപിച്ച് തെക്ക് കിഴക്കനേഷ്യന്‍ രാജ്യമായ ബ്രൂണെയ്. ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നരെ കല്ലെറിഞ്ഞു കൊല്ലുന്നതിന് വ്യവസ്ഥ ചെയ്യുന്ന നിയമം രാജ്യത്ത് നിലവില്‍ വന്നു. ബ്രൂണെയ് ഭരണാധികാരി സുല്‍ത്താന്‍ ഹസനുല്‍ ബോല്‍കിയയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. മോഷണക്കുറ്റം ചെയ്യുന്നവരുടെ കൈമുറിക്കുന്ന ശരീഅത്ത് ശിക്ഷാ വിധിയും നടപ്പിലാക്കിയിട്ടുണ്ട്. ഇതോടെ ശരീഅത്ത് അനുസരിച്ചുള്ള പീനല്‍ കോഡ് നടപ്പാക്കുന്ന ആദ്യ തെക്കു കിഴക്കനേഷ്യന്‍ രാജ്യമായി ബ്രൂണെയ്. ബുധനാഴ്ചയാണ് പുതിയ നിയമം നിലവില്‍ വന്നത്.

ബ്രൂണെയില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശരീഅത്ത് നിയമം നടപ്പിലാക്കുന്നതിനെ ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ചാണ് പുതിയ നിയമം പ്രാബല്യത്തിലാക്കിയത്. ഇസ്ലാമിക അധ്യാപനങ്ങളിലൂടെ രാജ്യം ശക്തിപ്പെടുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ദേശീയ ടെലിവിഷന്‍ ചാനലില്‍ നടത്തിയ പ്രഖ്യാപനത്തില്‍ സുല്‍ത്താന്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും സമ്പന്നമായ അഞ്ചാമത്തെ രാഷ്ട്രമാണ് ബ്രൂണെയ്. പെട്രോളിയം, പ്രകൃതി വാതക ശേഖരം കൊണ്ട് സമ്പന്നമാണ് ഈ ചെറു ദ്വീപ് രാഷ്ട്രം. ഇന്തോനേഷ്യ, മലേഷ്യ രാജ്യങ്ങള്‍ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ബ്രൂണെയില്‍ നാലര ലക്ഷംപേര്‍ അധിവസിക്കുന്നുണ്ട്.