Connect with us

Alappuzha

വോട്ടര്‍പ്പട്ടിക പുതുക്കല്‍: ആലപ്പുഴ സംസ്ഥാനത്ത് ഒന്നാമത്

Published

|

Last Updated

ആലപ്പുഴ: വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ വോട്ടറാകാനുള്ള അപേക്ഷകള്‍ വേഗം തീര്‍പ്പാക്കി സംസ്ഥാനത്ത് ആലപ്പുഴ ജില്ല ഒന്നാമതായി. ഇന്നലെ വരെയുള്ള കണക്കു പ്രകാരം ആലപ്പുഴയില്‍ കഴിഞ്ഞ 25 വരെ വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചവരില്‍ 1.99 ശതമാനത്തിന്റെ ഒഴികെയുള്ള അപേക്ഷകളില്‍ തീരുമാനമായി. പ്രവാസി വോട്ടര്‍മാരുടെ സ്ഥിതിയിലും ജില്ല തന്നെയാണ് മുന്നില്‍.

കഴിഞ്ഞ 25നകം അപേക്ഷിച്ചവര്‍ക്കാണ് ഈ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാകുക. ഇതുപ്രകാരം ജില്ലയില്‍ 51675 പേരാണ് പുതുതായി പട്ടികയില്‍ പേരു ചേര്‍ക്കാനായി ആറാം നമ്പര്‍ ഫോറത്തില്‍ അപേക്ഷിച്ചത്. ഇതില്‍ 986 (1.91%) അപേക്ഷകള്‍ മാത്രമാണ് ഇനി തീര്‍പ്പാക്കാനുള്ളത്. ഫോറം ആറ്-എയില്‍ അപേക്ഷിച്ച 806 പ്രവാസി അപേക്ഷകരില്‍ 58 (7.2%) പേരൊഴികെയുള്ളവരുടെയെല്ലാം പരിഹരിച്ചു. ജില്ലയില്‍ രണ്ടിനത്തിലുമായി 52481 അപേക്ഷകളാണ് ആകെ ലഭിച്ചത്. ഇതില്‍ 1044 അപേക്ഷകള്‍ ഒഴികെയുള്ളവയില്‍ പരിഹാരമായി.

സമയബന്ധിതമായി ജില്ലയിലെ അപേക്ഷകളെല്ലാം പരിഹരിച്ച തിരഞ്ഞെടുപ്പ് വിഭാഗത്തിലെ എല്ലാ ജീവനക്കാരേയും താലൂക്ക് രജിസ്ട്രേഷന്‍ ഓഫീസര്‍മാരേയും ബൂത്തുതല ഓഫീസര്‍മാരേയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു.

Latest