Connect with us

Kerala

രമ്യ ഹരിദാസിനെ അധിക്ഷേപിച്ചിട്ടില്ല; കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്നാണ് ഉദ്ദേശിച്ചത്: എ വിജയരാഘവന്‍

Published

|

Last Updated

മലപ്പുറം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചത്. ചില മാധ്യമങ്ങള്‍ തന്റെ വാക്കുകളെ തെറ്റായ വഴിക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

ആരെക്കുറിച്ചും മോശമായി സംസാരിക്കുന്ന സ്വഭാവം സിപിഎമ്മിനോ ഇടത് മുന്നണിക്കോ ഇല്ല. സ്ത്രീകള്‍ കൂടുതലായി പൊതുരംഗത്ത് വരണമന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍. പ്രത്യേക വനിതയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയിട്ടില്ല. വീട്ടില്‍ ഭാര്യയും പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്. ആരേയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അധിക്ഷേപിക്കപ്പെട്ടെന്ന് രമ്യ ഹരിദാസ് കരുതേണ്ടതില്ല. പ്രസ്താവന പിന്‍വലിക്കാനോ മാപ്പ് പറയാനോ ഇല്ല. രാഷ്ട്രീയമാണ് വിഷയം വ്യക്തിപരമായ അധിക്ഷേപം പ്രസ്താവനക്ക് പിന്നിലില്ല- വിജയരാഘവന്‍ പറഞ്ഞു.

Latest