Connect with us

National

അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വാദ്രക്ക് മുന്‍കൂര്‍ ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രക്ക് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാറാണ് ജാമ്യം നല്‍കിയത്. അഞ്ച് ലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലാണ് ജാമ്യം. ഇതോടെ കേസിൽ വാദ്രയെ അറസ്റ്റ ്ചെയ്യാനുള്ള എൻഫോഴ്സ്മെൻറ് നീക്കം തത്കാലം നടക്കില്ല.

റോബര്‍ട്ട് വാദ്ര രാജ്യം വിടരുതെന്ന് കോടതി നിര്‍ദേശം നല്‍കി. തെളിവുകള്‍ നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ലണ്ടനില്‍ 1.9 മില്യണ്‍ പൗണ്ട് മുടക്കി വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടാണ് റോബര്‍ട്ട് വാദ്രക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തത്. വാദ്രക്ക് ലണ്ടനില്‍ നിരവധി വസ്തുവകകള്‍ ഉണ്ടെന്നും ആറ് ഫളാറ്റുകള്‍ ഉണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് വാദ്ര വ്യക്തമാക്കിയിരുന്നു.

Latest