Connect with us

Ongoing News

പോഗ്ബയെ റയലിലേക്ക് ക്ഷണിച്ച് സിദാന്‍

Published

|

Last Updated

പോള്‍ പോഗ്ബ, സിനദിന്‍ സിദാന്‍

മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ റയല്‍മാഡ്രിഡിലേക്ക് ക്ഷണിച്ച് കോച്ച് സിനദിന്‍ സിദാന്‍. സ്പാനിഷ് ലാ ലിഗയില്‍ ഹ്യുസ്‌കക്കെതിരായ മത്സരത്തിന് മുമ്പായിട്ടാണ് സിദാന്‍ മാധ്യമങ്ങളോട് പോഗ്ബക്കായുള്ള നീക്കത്തെ കുറിച്ച് സൂചന നല്‍കിയത്.

ഏതൊരു താരത്തിനും റയല്‍മാഡ്രിഡില്‍ ചേരുക സ്വപ്‌നമാണ്. അയാളെ എനിക്ക് വ്യക്തിപരമായി അറിയാം. മികച്ച കളിക്കാരനാണ് പോഗ്ബ.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ പരീക്ഷണ നാളുകള്‍ കഴിഞ്ഞെങ്കില്‍ അദ്ദേഹത്തിന് റയലിലേക്ക് വരാവുന്നതാണ് – സിദാന്‍ പറഞ്ഞു. ഗ്രൗണ്ടില്‍ എന്തെല്ലാം ചെയ്യണമെന്ന് വ്യക്തമായ ബോധ്യമുണ്ടാകണം നല്ല മിഡ്ഫീല്‍ഡര്‍ക്ക്. പോഗ്ബയില്‍ ആ ഗുണം വേണ്ടുവോളമുണ്ട്. പ്രതിരോധിക്കാനും അറ്റാക്ക് ചെയ്യാനും അറിയാവുന്ന താരമാണ് പോഗ്ബ – സിദാന്‍ നിരീക്ഷിച്ചു. യുവെന്റസില്‍ നിന്ന് 2016 ല്‍ ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫറിലാണ് പോഗ്ബ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയത്. എന്നാല്‍, ജോസ് മൗറിഞ്ഞോക്ക് കീഴില്‍ പോഗ്ബ തിളങ്ങിയില്ല.
രണ്ട് പേരും പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ ക്ലബ്ബ് മാനേജ്‌മെന്റിനും തലവേദനയായി. തന്നെ പുറത്തിരുത്തിയപ്പോള്‍ മാഞ്ചസ്റ്ററിന്റെ തോല്‍വി ട്വിറ്ററില്‍ ആഘോഷിച്ച് പോഗ്ബ കോച്ചിനെ പരിഹസിച്ചു. നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ക്ലബ്ബ് മാനേജ്‌മെന്റ് കോച്ച് മൗറിഞ്ഞോയെയാണ് പുറത്താക്കിയത്. പകരം സോള്‍സ്‌ജെര്‍ പരിശീലകനായെത്തിയതോടെ പോഗ്ബ താരമൂല്യത്തോട് നീതി പുലര്‍ത്തുന്ന താരമായി മാറി.

2009 ല്‍ ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ ക്രിസ്റ്റ്യാനോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് റയല്‍ സ്വന്തമാക്കിയിരുന്നു. അന്ന് റയലിലേക്ക് വരാന്‍ ക്രിസ്റ്റിയാനോ താത്പര്യം അറിയിച്ചിരുന്നു.
പോഗ്ബയാകട്ടെ മാഞ്ചസ്റ്ററില്‍ തൃപ്തനാണ്. സിദാന് കീഴില്‍ കളിക്കാനുള്ള ആഗ്രഹം വന്നാല്‍ പോഗ്ബക്ക് റയല്‍ പരവതാനി വിരിക്കും.

---- facebook comment plugin here -----

Latest