ഇന്ത്യന്‍ ഓപ്പണ്‍: കിരീടം നേടാനാകാതെ ശ്രീകാന്ത്; തോല്‍വി നേരിട്ടുള്ള സെറ്റുകള്‍ക്ക്

Posted on: April 1, 2019 12:15 am | Last updated: April 1, 2019 at 10:24 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ കിരീടപ്പോരാട്ടത്തില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനു പരാജയം. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സണ്‍ ആണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ശ്രീകാന്തിനെ കീഴടക്കി ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. സ്‌കോര്‍ 21-7, 22-20.

രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ 1-5 എന്ന സ്‌കോറില്‍ ലീഡ് വഴങ്ങിയ ശ്രീകാന്ത് പിന്നീട് പൊരുതിക്കയറി. 12-12ല്‍ തുല്യനിലയിലെത്തുകയും തുടര്‍ന്ന് ലീഡ് നേടുകയും ചെയ്‌തെങ്കിലും (14-13) പോരാട്ട വീര്യം നിലനിര്‍ത്താന്‍ ശ്രീകാന്തിനായില്ല. ഇന്ത്യന്‍ താരം തുടര്‍ച്ചയായി വരുത്തിയ പിഴവുകള്‍ മുതലെടുത്ത വിക്ടര്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുകയായിരുന്നു. 17 മാസത്തിനിടെയാണ് ശ്രീകാന്ത് ഒരു ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയത്.