Connect with us

Kerala

വടകര മണ്ഡലത്തില്‍ മുരളി തന്നെ; ഔദ്യോഗിക പ്രഖ്യാപനമായി

Published

|

Last Updated

ന്യൂഡല്‍ഹി: വടകര മണ്ഡലത്തില്‍ കെ മുരളീധരനെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുരളീധരന്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വടകര, ജമ്മു കശ്മീരിലെ അനന്ത്‌നാഗ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഞായറാഴ്ച വൈകിട്ടോടെ പ്രഖ്യാപിച്ചത്. ഗുലാം അഹമ്മദ് മിര്‍ ആണ് അനന്ത്‌നാഗിലെ സ്ഥാനാര്‍ഥി.

മുരളീധരന്റെ പേര് കൂടി പ്രഖ്യാപിച്ചതോടെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി. വയനാട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതോടെയാണ് വടകരയിലും അനിശ്ചിതാവസ്ഥ വന്നത്. എന്നാല്‍, സ്ഥാനാര്‍ഥിയാകുമെന്ന സൂചന ലഭിച്ചതു മുതല്‍ മുരളി മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയിരുന്നു.

വടകരയില്‍ കെ മുരളീധരനും വയനാട്ടില്‍ ടി സിദ്ദീഖും മത്സരിക്കാനായിരുന്നു കോണ്‍ഗ്രസ് ആദ്യമായി തീരുമാനിച്ചിരുന്നത്. ഇതിനിടെ, രാഹുല്‍ വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതോടെ ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥി തീരുമാനം വീണ്ടു അനിശ്ചിതത്വത്തിലായി. രാഹുല്‍ അമേത്തി കൂടാതെ വയനാട്ടിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ഞായറാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് അനിശ്ചിതാവസ്ഥക്കു വിരാമമായത്. ഇതോടെ സിദ്ദീഖ് മത്സര രംഗത്തു നിന്ന് പിന്മാറി.

Latest