ഷാനിമോളുടെ കൈവശം ₹4.30 ലക്ഷം; ആരിഫിന് ₹40,000

Posted on: March 31, 2019 8:36 am | Last updated: March 31, 2019 at 5:44 pm


ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാർഥി ഷാനിമോളുടെ കൈവശം ₹4.30 ലക്ഷം യും വ്യക്തിക്ക് വായ്പ നൽകിയ ഇനത്തിൽ ₹2.50 ലക്ഷം രൂപയുമുണ്ട്. ₹6.5 ലക്ഷം വിലയുള്ള 2009 മോഡൽ ടൊയോട്ട ഇന്നോവ കാറും ₹4.62 ലക്ഷം വില മതിക്കുന്ന 140 ഗ്രാം സ്വർണാഭരണവുമുണ്ട്. ഫെഡറൽ ബേങ്കിൽ ₹29,024 യുടെയും എസ് ബി ഐയിൽ ₹10,000 യുടെയും നിക്ഷേപവുമുണ്ട്.

ആകെ മൂല്യം 18,32,004 രൂപ. ഇതിനും പുറമെ ₹80 ലക്ഷം  മതിപ്പ് വിലയുള്ള വീടും സ്വന്തമായുണ്ട്.

ജീവിത പങ്കാളി ഉസ്മാന്റെ കൈവശം ₹4,10,000 യും വായ്പ നൽകിയ ഇനത്തിൽ ₹3.30 ലക്ഷവുമുണ്ട്. ₹3,42,000 വില മതിക്കുന്ന മാരുതി റിറ്റ്‌സ് കാറും ₹64,014 വില മതിക്കുന്ന യമഹ ഫാസിനോ സ്‌കൂട്ടറും സ്വന്തമായുണ്ട്. ഇവയുടെ ആകെ മൂല്യം ₹18,31,839 വരും.

ആലപ്പുഴയിലെ എൽ ഡി എഫ് സ്ഥാനാർഥി എ എം ആരിഫിന്റെ കൈവശം ₹40,000. കൈരളി ചാനലിൽ ₹2,000 യുടെയും കായംകുളം സ്പിന്നിംഗ് മില്ലിൽ ₹1,000 യുടെയും ഓഹരിയുണ്ട്. ₹16,50,000 വില മതിക്കുന്ന ഹ്യൂണ്ടായി ക്രേറ്റ 2016 മോഡൽ കാറും സ്വന്തമായുണ്ട്.ആകെ മൂല്യം.17,92,975.