സല്‍മാന്‍ രാജാവിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

Posted on: March 31, 2019 10:27 am | Last updated: March 31, 2019 at 10:27 am

റിയാദ് : ടുണീഷ്യ സന്ദര്‍ശിക്കുന്ന തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിനെ ടുണീഷ്യയിലെ കെയ്‌റൂണ്‍ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു .അറബ് ഇസ്ലാമിക് സംസ്‌കാരത്തിലാണ് ഡോക്ടറേറ്റ് നല്‍കിയത് .ടുണീഷ്യയില്‍ നടക്കുന്ന 30ാമത് അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സഊദി രാജാവ് .ഇരു രാജ്യങ്ങളും തമ്മില്‍ നല്ല സൗഹൃദ ബന്ധമാണ് നിലനില്‍ക്കുന്നത്.

നേരത്തെ വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുവാനും,മേഖലകളിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ചും സല്‍മാന്‍ രാജാവും ട്യുണീഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ബാജിയുമായി ഖിര്‍താജ് കൊട്ടാരത്തില്‍ വെച്ച് കൂടിക്കാഴ്ച്ച കൂടിക്കാഴ്ച നടത്തി. സഊദി ആഭ്യന്തരമന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ്,വിദേശകാര്യമന്ത്രി ഡോ. ഇബ്രാഹിം അല്‍ അസ്സാഫ്, വാണിജ്യ നിക്ഷേപ മന്ത്രി മജിദ് അല്‍ ഖസാസി, ധനകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ജദാന്‍, വാര്‍ത്താ വിതരണ വകുപ്പ് തുര്‍കി അല്‍ ഷബാനാ, ആഫ്രിക്കന്‍ അഫയേഴ്‌സ് സഹമന്ത്രി അഹ്മദ് അഹ്മദ് ബിന്‍ അബ്ദുള്‍ അസീസ് ഖത്തന്‍, ടുണീഷ്യയിലെ അംബാസഡര്‍ മുഹമ്മദ് ബിന്‍ മഹമൂദ് അല്‍ അലി , മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു