കാര്‍ഷിക കടങ്ങള്‍ ഒറ്റയടിക്ക് എഴുതിത്തള്ളും, 9000 രൂപ പെന്‍ഷന്‍; സി പി ഐ പ്രകടന പത്രിക പുറത്തിറക്കി

Posted on: March 29, 2019 11:13 pm | Last updated: March 29, 2019 at 11:13 pm

ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ ഒറ്റയടിക്ക് എഴുതിത്തള്ളുമെന്ന് തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കി സി പി ഐ. പ്രതിമാസം 9000 രൂപയുടെ പെന്‍ഷനും പത്രികയില്‍ ഉറപ്പു നല്‍കുന്നുണ്ട്.

കാര്‍ഷിക മേഖലക്കായി പ്രത്യേക ബജറ്റും നിയമവും, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം പ്രതിവര്‍ഷം 200 തൊഴില്‍ ദിനങ്ങള്‍, ഡല്‍ഹിക്കും പുതുച്ചേരിക്കും സമ്പൂര്‍ണ സംസ്ഥാന പദവി തുടങ്ങിയവയും പ്രകടന പത്രികയില്‍ മുന്നോട്ടു വച്ചിട്ടുണ്ട്.