Connect with us

Kerala

മുക്കുവരെ അപമാനിക്കും തരത്തിലുള്ള ശശി തരൂറിന്റെ ഇംഗ്ലീഷ് വാക്ക് വിവാദമാകുന്നു

Published

|

Last Updated

തിരുവനന്തപുരം: ഇംഗ്ലീഷ് വാക്കുകള്‍കൊണ്ട് ട്വിറ്ററില്‍ തംരഗം സൃഷ്ടിക്കുന്ന ശശി തരൂര്‍ എം പി ഒടുവില്‍പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരം മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച് ട്വിറ്ററില്‍കുറിച്ച വാക്കാണ് ഇപ്പോള്‍ തരൂറിന് വിനയായിരിക്കുന്നത്.

“ഓക്കാനംവരുംവിധം വെജിറ്റേറിയന്‍ ആയ എം പിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നു” എന്നര്‍ത്ഥം വരുന്ന ട്വീറ്റാണ് വിവാദമായിരിക്കുന്നത്. ഓക്കാനം എന്നര്‍ഥം വരുന്ന “squeamishly” എന്ന വാക്ക് പ്രയോഗിച്ചതിലെ ഔചിത്യം ചോദ്യംചെയ്ത് നിരവധി പേര്‍ രംഗത്തെത്തി. താന്‍ വെജിറ്റേറിയന്‍ മാത്രം കഴിക്കുന്ന വരേണ്യ സമുദായക്കാരനാണെന്നും മത്സ്യവും മാംമ്‌സവുമെല്ലാം കഴിക്കുന്നതും ഇതിന്റെ മണം പോലും തനിക്ക് ഓക്കാനം വരുമെന്നും തരൂര്‍ വിളിച്ച് പറയുകയാണെന്നാണ് വിമര്‍ശനം.

മുക്കുവരെ കീഴാളരായി കാണാന്‍ നഗരവാസികളെ പ്രേരിപ്പിക്കുന്നത് ഇത്തരം സവര്‍ണ ബോധമാണെന്നും ശശി തരൂറിന്റെ പ്രസ്താവന ഏറെ അപകടം നിറഞ്ഞതാണെന്നും വിമർശനമുണ്ട്. തരൂര്‍ മനസ്സില്‍ സൂക്ഷിക്കുന്ന മേല്‍ജാതി ബോധമാണ് ഇത്തരം കാര്യങ്ങള്‍ പറയിപ്പിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.

Latest