മിഅ്‌റാജ് ആത്മീയ സമ്മേളനം ചൊവ്വാഴ്ച സ്വലാത്ത്‌നഗറിൽ

Posted on: March 29, 2019 12:12 pm | Last updated: March 29, 2019 at 12:13 pm


മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച സ്വലാത്ത് നഗറിൽ മിഅ്‌റാജ് ആത്മീയ സമ്മേളനവും സ്വലാത്ത് മജ്‌ലിസും നടക്കും. സമ്മേളനം മദീനയിലെ വിശ്രുത പണ്ഡിതനായ ശൈഖ് ഹബീബ് ആദിൽ ജിഫ്‌രി ഉദ്ഘാടനം ചെയ്യും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിക്കും.

വൈകുന്നേരം അഞ്ചിന് ഖവാലി ആസ്വാദന സദസ്സോടെ സമ്മേളനത്തിന് തുടക്കമാവും. മിഅ്‌റാജ് സന്ദേശ പ്രഭാഷണം, അജ്മീർ ഖാജാ മൗലിദ് പാരായണം, വിർദുല്ലത്വീഫ്, ഇസ്തിഗ്ഫാർ, സ്വലാത്ത്, തൗബ, പ്രാർഥന, അന്നദാനം എന്നിവ നടക്കും. ദലാഇലുൽ ഖൈറാത്ത് ഇജാസത്ത് സ്വീകരിക്കാനുള്ള അവസരവുമുണ്ടാകും.

സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, പൂക്കോയ തങ്ങൾ തലപ്പാറ, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, സയ്യിദ് അബ്ദുർറഹ്മാൻ മുല്ലക്കോയതങ്ങൾ പാണ്ടിക്കാട്, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, ഇബ്‌റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട് സംബന്ധിക്കും.