ഏഴ് വയസ്സുകാരന് ക്രൂരപീഡനം; തലയോട്ടി പൊട്ടി കുട്ടി ഗുരുതരാവസ്ഥയില്‍

Posted on: March 28, 2019 8:04 pm | Last updated: April 6, 2019 at 5:44 pm

തൊടുപുഴ: ഏഴ് വയസ്സുകാരന് ക്രൂരമർദനം. തൊടുപുഴ കുമാരമംഗലത്താണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

ഭിത്തിയില്‍ തലയിടിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോറില്‍ രക്തസ്രാവം സംഭവിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും പോലീസ് നിരീക്ഷണത്തിലാണ്. ഇവർ കുട്ടിയെ മർദിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. കുട്ടിയെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല.

സോഫയിൽ നിന്ന താഴെ വീണെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. എന്നാൽ പരിക്കിൽ സംശയം തോന്നിയ ഡോക്ടർമാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൂന്നര വയസ്സുള്ള സഹോദരൻ പറയുന്നതനുസരിച്ച് രണ്ടാനച്ഛനും മാതാവും ചേർന്ന് കുട്ടിയെ മർദിക്കുകയായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. മൂന്നര വയസ്സുകാരൻെറ മൊഴി പോലീസ് ഗൗരവത്തിലെടുത്തിട്ടില്ല. അന്വേഷണം തുടരുകയാണ്.