ബി ജെ പി നേതാവിന്റെ വീട് മാവോയിസ്റ്റുകള്‍ തകര്‍ത്തു; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

Posted on: March 28, 2019 12:32 pm | Last updated: March 28, 2019 at 2:30 pm

പാറ്റ്‌ന: ബീഹാറില്‍ ഗയ ജില്ലയിലെ ഡുമരിയയില്‍ ബി ജെ പി നേതാവിന്റെ വീട് മാവോയിസ്റ്റുകള്‍ തകര്‍ത്തു. മുന്‍ എം എല്‍ എ കൂടിയായ അനൂജ് കുമാറിന്റെ ബോധിബിഗയിലെ വീടാണ് ബുധനാഴ്ച ഡയനാമിറ്റ് സ്‌ഫോടനം നടത്തി പൂര്‍ണമായി തകര്‍ത്തത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക എന്നെഴുതിയ പോസ്റ്റര്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പതിച്ചിട്ടുണ്ട്.

സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഗയയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് രാജീവ് മിശ്ര അറിയിച്ചു.

ALSO READ  ബിഹാറിലെ നവവരന്റെ കൊവിഡ് മരണം: രോഗം ബാധിച്ചവരുടെ എണ്ണം 111 ആയി