ചൂടും വരള്‍ച്ചയും; സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

Posted on: March 27, 2019 12:14 pm | Last updated: March 27, 2019 at 2:38 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടും വരള്‍ച്ചയും കടുത്തതിനെ തുടര്‍ന്ന് നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുക്കും.

സൂര്യാഘാതമേറ്റ് മരിച്ചവരുടെ കുടുംബത്തിന് സഹായം നല്‍കുന്നതിന്റെ മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ധനസഹായം നല്‍കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. വരള്‍ച്ച പ്രതിരോധിക്കാനും കുടിവെള്ള വിതരണം ഉറപ്പുവരുത്താനും കാര്യക്ഷമമാക്കാനുമുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

സംസ്ഥാനത്ത് നാലുപേരാണ് അടുത്ത ദിവസങ്ങളില്‍ സൂര്യാതപമേറ്റ് മരിച്ചത്. നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.