രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും: മുല്ലപ്പള്ളി

Posted on: March 26, 2019 7:35 pm | Last updated: March 26, 2019 at 7:35 pm

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഒറ്റക്കെട്ടായാണ് രാഹുലിനെ വയനാട്ടിലേക്ക് ക്ഷണിച്ചത്. ബൂത്തു തലംവരെയുള്ള പ്രവര്‍ത്തകരുടെ ഏറെക്കാലമായുള്ള ആഗ്രഹമാണിത്. ദക്ഷിണേന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ മുന്‍പും മത്സരിച്ചിട്ടുണ്ട്. അന്നെല്ലാം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് തരംഗമുണ്ടായെന്നും മുല്ലപ്പള്ളി പറഞ്ഞു. വടകരയിലെ സ്ഥാനാര്‍ഥിയെ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.