Connect with us

National

മോദിയുടെ ഭരണകാലത്ത് ബീഫ് കയറ്റുമതിയില്‍ റെക്കോഡ് വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയെന്ന് കണക്കുകള്‍. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭരണകാലത്ത് തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടിയ അളവില്‍ ബീഫ് കയറ്റുമതി ചെയ്യപ്പെട്ടതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അഗ്രികള്‍ച്ചറല്‍ പ്രൊസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച കണക്കുകളുള്ളത്.

മോദി അധികാരത്തിലേറിയ 2014ല്‍ തന്നെയാണ് ബീഫ് കയറ്റുമതിയിലും വര്‍ധനയുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2013-14 സാമ്പത്തിക വര്‍ഷം 13,65,643 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്തുവെങ്കില്‍ 2014-15ല്‍ 14,75,540 മെട്രിക് ടെണ്‍ ആണ് കയറ്റി അയച്ചത്. പത്ത് വര്‍ഷത്തിനിടിയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2016-17 വര്‍ഷത്തില്‍ കയറ്റുമതിയില്‍ 1.2 ശതമാനം വര്‍ധനയുണ്ടായി. 2017-18ല്‍ 1.3 ശതമാനം വര്‍ധനയുണ്ടായിയെന്നും കണക്കുകള്‍ പറയുന്നു. ഇന്ത്യ ഒരു വര്‍ഷം 400 കോടി ഡോളറിന്റെ ബീഫാണ് വിദേശത്തേക്ക് കയറ്റി അയക്കുന്നത്.