Connect with us

Ongoing News

പൊതുപരിപാടികള്‍ രേഖപ്പെടുത്താം; പരിഷ്‌കാരവുമായി ഗൂഗിള്‍ മാപ്‌സ്

Published

|

Last Updated

ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന നാവിഗേഷന്‍ മാപ്പ് ഗൂഗിളിന്റെതാണ്. അതുകൊണ്ട് തന്നെ ദിനംപ്രതി എന്തെല്ലാം പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനാകുമെന്നാണ് ഗൂഗിള്‍ ആലോചിക്കുന്നത്. ഗൂഗികള്‍ മാപ്പില്‍ ഇനി മുതല്‍ പൊതുപരിപാടികള്‍ മാര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഏറ്റവും പുതുതായി കൊണ്ടുവന്ന പരിഷ്‌കാരം. ബിസിനസുകാര്‍ക്കും സംഘടനകള്‍ക്കും ഇവന്‍ മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ക്കും എല്ലാം പുതിയ സംവിധാനം പ്രയോജനപ്പെടും.

ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് പുതിയ സൗകര്യം ഏര്‍പെടുത്തിയത്. ആന്‍ഡ്രോയിഡ് ആപ്പിലെ Contribute > Events > Add a public event വഴി പരിപാടിയുടെ വിവരങ്ങള്‍ രേഖപ്പെടുത്താം. പരിപാടിയുടെ പേര്, സ്ഥലം, തീയതി, സമയം തുടങ്ങി എല്ലാ വിവരങ്ങളും ഇതോടൊപ്പം നല്‍കാനാകും. പരിപാടിയെ കുറിച്ചുള്ള വിവരങ്ങളും ചിത്രവും ചേര്‍ക്കാം. ഒരിക്കല്‍ ചേര്‍ത്ത വിവരങ്ങള്‍ എഡിറ്റ് ചെയ്യാനും ഒഴിവാക്കാനും സാധിക്കും.

എല്ലായിടങ്ങളിലും പുതിയ സംവിധാനം ലഭ്യമായിത്തുടങ്ങിയിട്ടില്ല. ഐഫോണില്‍ ഉടന്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

Latest