‘മദ്യം തരാം, വോട്ട് തരൂ’

Posted on: March 26, 2019 11:15 am | Last updated: March 26, 2019 at 11:15 am


തിരുപ്പൂർ: വ്യത്യസ്തമായ തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകി തിരുപ്പൂർ മണ്ഡലത്തിലെ വോട്ടർമാരെ ഞെട്ടിച്ചിരിക്കുകയാണ് സ്വതന്ത്ര സ്ഥാനാർഥി എ എം ശേഖ് ദാവൂദ്. തന്നെ ജയിപ്പിച്ചാൽ ഓരോ കുടുംബത്തിനും പ്രതിമാസം പത്ത് ലിറ്റർ മദ്യം നൽകുമെന്നാണ് ശേഖിന്റെ പ്രധാന വാഗ്ദാനം.

“ഇക്കാലത്ത് കുടിക്കാത്തവരായി ആരാണുള്ളത്. ഗുണനിലവരമില്ലാത്ത മദ്യം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഇതിനെതിരായി പോണ്ടിച്ചേരിയിൽ നിന്ന് നേരിട്ട് മദ്യം എത്തിക്കും’- ദാവൂദിന്റെ വിശദീകരണം ഇങ്ങനെ. തീർന്നില്ല ഞെട്ടിക്കുന്ന വാഗ്ദാനം. സ്ത്രീകൾക്ക് പ്രതിമാസം 25,000 രൂപ, കുടുംബത്തിലെ ഒരാൾക്കെങ്കിലും സർക്കാർ ജോലി, നവദമ്പതികൾക്ക് എംപി ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപയും പത്ത് പവനും… ഇങ്ങനെ പോകുന്ന മഹത്തായ വാഗ്ദാനങ്ങൾ.