Connect with us

Ongoing News

പ്രധാനമന്ത്രിയോട് അശ്വിന്റെ അഭ്യര്‍ഥന വൈറല്‍

Published

|

Last Updated

ജയ്പൂര്‍: ജനാധിപത്യത്തില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്താന്‍ ആഹ്വാനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സെലിബ്രിറ്റികളെ ടാഗ് ചെയ്തു കൊണ്ട് ട്വീറ്റ് ചെയ്തു.
ഇതില്‍ കായിക താരങ്ങളായ ആര്‍ അശ്വിന്‍ ശിഖര്‍ ധവാന്‍, ദീപ കര്‍മാകര്‍, ഹിമ ദാസ്, സാക്ഷി മാലിക്ക് എന്നിവര്‍ ഉള്‍പ്പെടുന്നു.

എന്നാല്‍, മോദിയുടെ ട്വീറ്റിനോട് ക്രിക്കറ്റ് താരം അശ്വിന്‍ നടത്തിയ അഭ്യര്‍ഥനയാണ് വൈറലായത്. ഐപിഎല്‍ ടൂര്‍ണമെന്റിനിടെ വന്നെത്തിയ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അവസരം വേണമെന്നായിരുന്നു ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ അപേക്ഷ. കളിക്കാര്‍ എവിടെയാണോ ഉള്ളത് അവിടെവെച്ച് വോട്ടുചെയ്യാന്‍ അവസരം വേണമെന്നാണ് അശ്വിന്‍ പറയുന്നത്.
അശ്വിന്‍ ഇന്ത്യയിലെ ജനങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തിനായി വോട്ട് ചെയ്യാന്‍ എല്ലാ ഇന്ത്യക്കാരോടും അപേക്ഷിക്കുകയാണെന്നും രാജ്യത്തിന്റെ ഓരോ കോണിലുമുള്ളവര്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും അശ്വിന്‍ പറഞ്ഞു.
അശ്വിന്റെ ട്വീറ്റിന് മികച്ച രീതിയിലുള്ള പ്രതികരണമാണ് എങ്ങുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജനാധിപത്യപ്രക്രിയയില്‍ പങ്കാളിയാകാനുള്ള അശ്വിന്റെ ആഗ്രഹം ഏവര്‍ക്കും പ്രചോദനമാകുമെന്ന് പലരും പ്രതികരിച്ചു. ടി20 ടൂര്‍ണമെന്റിനായി രാജ്യത്തിന്റെ പലഭാഗത്തും സഞ്ചരിച്ചുകൊണ്ടിരിക്കെ എത്തുന്ന തെരഞ്ഞെടുപ്പില്‍ കളിക്കാര്‍ക്ക് വോട്ടുചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. ഐപിഎല്‍ ടീം കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനാണ് ചെന്നൈ സ്വദേശിയായ അശ്വിന്‍.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണിയുടെ വോട്ട് ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ്.
ഇങ്ങനെ, കളിക്കാരെല്ലാം പലയിടങ്ങളിലായിട്ടാണ് ഐ പി എല്ലില്‍ മാറ്റുരക്കുന്നത്.

Latest