മോപ്പെഡ് സ്റ്റാര്‍ട്ടാക്കുന്നതിനിടെ ചക്ക തലയില്‍ വീണ് വയോധികന്‍ മരിച്ചു

Posted on: March 25, 2019 3:29 pm | Last updated: March 25, 2019 at 3:29 pm

മുളങ്കുന്നത്തുകാവ്: മോപ്പെഡില്‍ കയറുന്നതിനിടെ ചക്ക തലയില്‍ വീണ് ലോട്ടറി വില്‍പനക്കാരന്‍ മരിച്ചു.  കിരാലൂര്‍ ഒരായംപുറത്ത് ശങ്കരന്‍കുട്ടി (67) ആണ് മരിച്ചത്‌. ഇന്ന് രാവിലെ 11ഓടെ തൃശൂരിലെ അവണൂര്‍ ആല്‍ത്തറ ജംഗ്ഷനിലാണ് സംഭവം.

ഹോട്ടലില്‍ നിന്ന് ചായ കുടിച്ച ശേഷം പുറത്തിറങ്ങിയ ശങ്കരന്‍കുട്ടി മോപ്പെഡില്‍ കയറി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ, റോഡിലേക്കു ചാഞ്ഞുനിന്നിരുന്ന പ്ലാവിന്‍ കൊമ്പില്‍ നിന്ന് രണ്ടു ചക്കകള്‍ ഞെട്ടറ്റ് തലയില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.