ഡല്‍ഹി എയിംസില്‍ തീപ്പിടിത്തം

Posted on: March 24, 2019 6:16 pm | Last updated: March 24, 2019 at 11:18 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ട്രോമാ സെന്ററില്‍ തീപ്പിടിത്തം. കെട്ടിടത്തിലെ താഴേ നിലയിലെ ഓപ്പറേഷന്‍ തിയേറ്ററിനു സമീപത്തായാണ് ഞായറാഴ്ച വൈകിട്ടോടെ തീ പടര്‍ന്നത്. എയിംസില്‍ നിന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് 12 അഗ്നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന രോഗികളെ മറ്റൊരു വാര്‍ഡിലേക്കു മാറ്റി.