രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സിപിഎമ്മിന് ഭയം: ചെന്നിത്തല

Posted on: March 24, 2019 12:36 pm | Last updated: March 24, 2019 at 7:03 pm

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ സംസ്ഥാന സിപിഎം നേതൃത്വത്തിന് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഇതാണ് തെളിയിക്കുന്നതെ്. രാഹുല്‍ ഗാന്ധിക്കെതിരെ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിലൂടെ എന്ത് സന്ദേശമാണ് സിപിഎം നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ചെന്നിത്തല പറഞ്#ു.

കേരളത്തില്‍ വന്ന് ഇടതുപക്ഷത്തെ നേരിടുന്നതിലൂടെ ബിജെപിയെയല്ല ഇടതുപക്ഷമാണ് എതിരാളിയെന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല.രാഹുല്‍ വരുന്നത് ബിജെപിയേക്കാള്‍ ഭയക്കുന്നത് സിപിഎമ്മാണ്. രാഹുല്‍ ഗാന്ധി മത്സരിക്കണോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമതി നാളെ തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.