പരാജയ ഭീതിയില്ല; രാഹുല്‍ ഗാന്ധി അമേഠിയില്‍ വന്‍ ഭൂരിപക്ഷത്തിന് ജയിക്കും: ഉമ്മന്‍ ചാണ്ടി

Posted on: March 24, 2019 10:20 am | Last updated: March 24, 2019 at 11:19 am

കോട്ടയം: അമേഠിയിലെ പരാജയഭീതിമൂലമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനൊരുങ്ങുന്നതെന്ന സിപിഎമ്മിന്റേയും ബിജെപിയുടേയും ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടി തള്ളി. അമേഠയില്‍ യാതൊരു പരാജയ ഭീതിയുമില്ല. അവിടെ വന്‍ ഭൂരിപക്ഷത്തിന് രാഹുല്‍ ഗാന്ധി ജയിക്കും.

രാഹുല്‍ ദണിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ക്കൂടി മത്സരിക്കണമെന്ന് കേരളവും തമിഴ്‌നാടും കര്‍ണാടകയും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വയനാട്ടിലെ സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി എത്തുമെന്ന വിശ്വാസത്തിലാണ് ടി സിദ്ദീഖ് സ്ഥാനാര്‍ഥിത്വത്തില്‍നിന്നും പിന്‍മാറിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.