Connect with us

National

പത്തനംതിട്ടയില്ലാതെ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ഥി പട്ടിക

Published

|

Last Updated

ന്യൂഡല്‍ഹി: ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയില്ല. അര്‍ധരാത്രിയോടെയാണ് 36 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കിയത്. ചൊവ്വാഴ്ച ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതിയിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ധാരണയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശിലെ 23 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ രണ്ടാം ഘട്ട പട്ടികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ആറ് മണ്ഡലങ്ങള്‍, ഒഡീഷയിലെ അഞ്ച്, അസം, മേഘാലയ ഒ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest