മുനമ്പം മനുഷ്യക്കടത്ത്: മുഖ്യ പ്രതിയടക്കം ആറ് പേര്‍ പിടിയില്‍

Posted on: March 22, 2019 11:12 am | Last updated: March 22, 2019 at 12:55 pm

ചെന്നൈ: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പ്രധാന പ്രതിയുള്‍പ്പെടെ ആറ് പേരെ പോലീസ് പിടികൂടി. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ ചെന്നൈക്കടുത്ത് തിരുവള്ളൂരില്‍നിന്നാണ് ഇവരെ പിടികൂടിയത്. മുഖ്യപ്രതിയായ സെല്‍വനടക്കമുള്ളവരാണ് പിടിയിലുള്ളത്.

ഓസ്‌ട്രേലിയയിലേക്ക് പോയ ബോട്ടില്‍ തന്റെ നാല് മക്കളുള്‍പ്പെടെ നൂറിലേറെ ആളുകളുണ്ടായിരുന്നുവെന്ന് സെല്‍വന്‍ പോലീസിന് മൊഴി നല്‍കിയതായി അറിയുന്നു. അഞ്ച് മാസത്തെ ആസൂത്രണമാണ് ഇതിനായി എടുത്തതെന്നും സെല്‍വന്‍ പറഞ്ഞു. ആളെ കൊണ്ടുപോയ ബോട്ടും ആളുകളേയും സംഘടിപ്പിച്ചത് സെല്‍വനാണ്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.