ഗ്രാമങ്ങളുടെ തുടിപ്പറിഞ്ഞും യുവ ഹൃദയങ്ങൾ കീഴടക്കിയും പി വി അൻവർ

പൊന്നാനി
Posted on: March 22, 2019 10:46 am | Last updated: March 22, 2019 at 10:46 am
പി വി അൻവർ തിരൂരങ്ങാടി പി എസ് എം ഒ കോളജ്
വിദ്യാര്‍ഥികളോട് വോട്ടഭ്യര്‍ഥിക്കുന്നു

തിരൂരങ്ങാടി: ഗ്രാമങ്ങളുടെ തുടിപ്പറിഞ്ഞും യുവ വോട്ടർമാരുടെ മനസ്സുകൾ തൊട്ടുണർത്തിയും പൊന്നാനിയിലെ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ തിരൂരങ്ങാടി മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ എട്ടിന് ആരംഭിച്ച പര്യടനം രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. പെരുമണ്ണ പഞ്ചായത്തിലെ ചിറക്കലിൽ ഗൃഹ സന്ദർശനങ്ങളോടെ ആരംഭിച്ച് പണിക്കർപ്പടി, കുറുകതാണി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം എടരിക്കോട് സ്പിന്നിംഗ് മില്ലിലെ തൊഴിലാളികളെ നേരിൽ കണ്ട് വോട്ട് ചോദിച്ചു.

ചെറുകുടുംബ യോഗങ്ങളിൽ സംസാരിച്ചു. ഉച്ചയോടെ തിരൂരങ്ങാടി പി എസ് എം ഒ കോളജിലെ വിദ്യാർഥികൾ സ്വീകരണം നൽകി. തെന്നല, നന്നമ്പ്ര, നെടുവ, തിരൂരങ്ങാടി, എന്നിവടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം തിരൂരങ്ങാടിയിലാണ് പര്യടനം സമാപിച്ചത്. എൽ ഡിഎഫ് നേതാക്കളായ നിയാസ് പുളിക്കലക്കത്ത്, സോമസുന്ദരൻ, കബീർ സ്ഥാനാർഥിയെ അനുഗമിച്ചു.