ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി പ്രാർഥന നടത്തുക: ഗ്രാൻഡ് മുഫ്തി

Posted on: March 22, 2019 10:33 am | Last updated: March 22, 2019 at 10:33 am
കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

കോഴിക്കോട്: ന്യൂസിലാൻഡിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി പ്രാർഥന നടത്താൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അഭ്യർഥിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുസ്‌ലിം സമൂഹത്തോടുള്ള ന്യൂസിലാൻഡ് സർക്കാറിന്റെ സമീപനം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട വിശ്വാസികൾക്ക് വേണ്ടി ഇന്ന് ജുമുഅക്ക് ശേഷം മയ്യിത്ത് നിസ്‌കരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.