കോവളത്ത് അജ്ഞാത ഡ്രോണ്‍: പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി

Posted on: March 22, 2019 10:25 am | Last updated: March 22, 2019 at 12:29 pm

തിരുവനന്തപുരം: കോവളത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ട അജ്ഞാത ഡ്രോണിനെക്കുറിച്ച് പോലീസും രഹസ്യാന്വേഷണ വിഭാഗവും വിശദമായ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കോവളം സമുദ്രതീരത്തിന് സമീപം ഡ്രോണ്‍ കണ്ടത്. രാത്രി പട്രോളിങ്ങിനെത്തിയ പോലീസുകാരാണ് ഡ്രോണ്‍ പറക്കുന്നത് കണ്ടത്.

വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പെടെ അതീവ സുരക്ഷാ മേഖലയില്‍ ് ഡ്രോണ്‍ കണ്ടത് ഏറെ ദുരൂഹതയുണ്ടാക്കുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കേരളമുള്‍പ്പെടെയുള്ള തീരമേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.