മൊസൂള്‍ ബോട്ടപകടം: മരണ സംഖ്യ 92 ആയി; 60 കാണാനില്ല

Posted on: March 22, 2019 9:28 am | Last updated: March 22, 2019 at 10:47 am

ബാഗ്ദാദ്: ഇറാക്കിലെ മൊസൂള്‍ നഗരത്തിനടുത്ത് ടൈഗ്രീസ് നദിയില്‍ കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 92 ആയി. മരിച്ചവരില്‍ 12 പേര്‍ കുട്ടികളാണെന്ന് ഇറാക്ക് ആരോഗ്യമന്ത്രാലയം അധികൃതര്‍ പറഞ്ഞു. ബോട്ടില്‍ 150 യാത്രക്കാരാണുണ്ടായിരുന്നത്. 60 പേരെ കാണാതായിട്ടുണ്ട്.

കുര്‍ദിഷ് പുതുവത്സര ദിനം ആഘോഷിക്കാന്‍ സമീപത്തെ ടൂറിസ്റ്റ് ദ്വീപായ ഉംറബായീനീലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. അനുവദിച്ചതിലും അധികം ആളുകള്‍ ബോട്ടില്‍ കയറിയതാണ് അപകടകാരണം.