മർകസിൽ ഖത്മുൽ ബുഖാരി ഏപ്രിൽ 18ന്

Posted on: March 21, 2019 12:39 pm | Last updated: March 21, 2019 at 12:39 pm


കോഴിക്കോട്: ജാമിഅ മർകസിലെ ശരീഅ അധ്യായന വർഷാവസാനവും മർകസ് സ്ഥാപക ദിനാചരണവും പ്രമാണിച്ച് അടുത്ത മാസം 17, 18 നുകളിൽ വിവിധ പരിപാടികൾ നടക്കും. 17ന് രാത്രി നടക്കുന്ന ആത്മീയ സംഗമത്തിൽ ദേശീയ ഉലമാക്കളും പ്രാദേശിക നേതാക്കളും സംബന്ധിക്കും.

18ന് രാവിലെ നടക്കു ഉലമാ സംഗമത്തിൽ പതിനായിരത്തിലേറെ സഖാഫികളും പണ്ഡിതരും സംബന്ധിക്കും. ഗഹനങ്ങളായ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. ഉച്ചക്ക് ശേഷം നടക്കു ഖതമുൽ ബുഖാരി സംഗമത്തിൽ അന്തർദേശീയ വ്യക്തിത്വങ്ങളും സമസ്ത മുശാവറ അംഗങ്ങളും ഉലമാക്കളും ഉമറാക്കളും സംബന്ധിക്കും.
ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് താഴെപ്പറയുവർ ഭാരവാഹികളായി സംഘാടകസമിതി രൂപവത്കരിച്ചു. കെ കെ അഹ്്മദ് കുട്ടി മുസ്്ലിയാർ (ചെയ), സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്ല്യാപള്ളി (വൈ. ചെയ), ഡോ. ഹുസൈൻ സഖാഫി (ജന. സെക്ര), പറവൂർ കുഞ്ഞി മുഹമ്മദ് സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി (കൺ) സി പി ഉബൈദ് സഖാഫി (ഫിനാ. സിക്ര).
യോഗത്തിൽ ചാൻസ്‌ലർ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ അധ്യക്ഷത വഹിച്ചു.