ഹജ്ജ്: രണ്ടാം ഗഡു അടയ്ക്കുന്നതിനുള്ള തീയതി ഏപ്രില്‍ അഞ്ചു വരെ നീട്ടി

Posted on: March 20, 2019 9:54 am | Last updated: March 20, 2019 at 12:15 pm

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രണ്ടാം ഗഡു അടയ്ക്കുന്നതിനുള്ള തീയതി ഏപ്രില്‍ അഞ്ചുവരെ നീട്ടി. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ചു.

രണ്ടാം ഗഡുവായ 1,20,000 രൂപ അടച്ച ശേഷം ഏപ്രില്‍
അഞ്ചിനകം ബേങ്ക് പേ ഇന്‍ സ്ലിപ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു സമര്‍പ്പിക്കണം. സ്ലിപ്പിന്റെ പില്‍ഗ്രിം കോപ്പി അപേക്ഷകന്‍ സൂക്ഷിക്കണം.